പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; പാക് പൗരൻ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരെല്ലാം ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. പുൽവാമ ജില്ലയിലെ ചന്ദ്ഗാം പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം.

ഒരു ഭീകരൻ പാകിസ്താൻ സ്വദേശിയാണ്. സംഘത്തിന്റെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ സീരീസ് റൈഫിളും രണ്ട് എം-4 കാർബൈൻ റൈഫിളും ഭീകരരിൽ നിന്നും പിടികൂടി. കശ്മീർ സോൺ പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അതേസമയം ചൊവ്വാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇവരുടെ പക്കൽ നിന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *