കോഴിക്കോട്: ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിന് സമീപം വാഹനാപകടം. ലോറിയും കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കോഴിക്കോട് മടവൂർ സ്വദേശികളായ കൃഷ്ണൻ കുട്ടി, ഭാര്യ സുധ എന്നിവരാണ് മരിച്ചത്. കൃഷ്ണൻ കുട്ടിയുടെ മകൻ അരുണിനും, വാഹനം ഓടിച്ച അലി എന്ന യുവാവിനും ഗുരുതരമായി പരിക്കേറ്റു.

ലോറി കാറിനുനേരെ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാർ തകർന്ന് ലോറിയുടെ അടിയിലേയ്‌ക്ക് കയറി. ഗുഡ്‌സ് ഓട്ടോയും അപകടത്തിൽപ്പെട്ടു. മലപ്പുറം പടിക്കൽ സ്വദേശികളാണ് ഓട്ടോയിലുണ്ടായിരുന്നത്. അപടകത്തെ തുടർന്ന് തൊണ്ടയാട് രാമനാട്ടുകര റോഡിൽ ഏറെ നേരം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *