സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗികൾ 500 ലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂർ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസർകോട് 2 എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

തമിഴ്നാട് നിന്നും വന്ന ഒരാൾക്കും ഒമിക്രോൺ ബാധിച്ചു. 59 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തൃശൂർ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒമിക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പർക്കത്തിലുള്ള വിദ്യാർത്ഥിയിൽ നിന്നും പകർന്നതാണെന്ന് സംശയിക്കുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

തൃശൂർ യുഎഇ 9, ഖത്തർ 2, ജർമനി 1, പത്തനംതിട്ട യുഎഇ 5, ഖത്തർ 1, കുവൈറ്റ് 1, ആയർലാൻഡ് 2, സ്വീഡൻ 1, ആലപ്പുഴ യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തർ 1, കണ്ണൂർ യുഎഇ 7, ഖത്തർ 1, തിരുവനന്തപുരം യുഎഇ 3, യുകെ 2, ഖത്തർ 1, കോട്ടയം യുഎഇ 3, യുകെ 1, മലപ്പുറം യുഎഇ 6, കൊല്ലം യുഎഇ 4, ഖത്തർ 1, കോഴിക്കോട് യുഎഇ 4, കാസർകോട് യുഎഇ 2, എറണാകുളം ഖത്തർ 1, വയനാട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 3 പേരാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *