ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തിയത് തോക്കിനുവേണ്ടി ? !

ആലുവയിലെ ദിലീപിന്റെ വീട്ടില്‍ നടത്തുന്ന പരിശോധനയില്‍ അന്വേഷണ സംഘം തോക്കും തിരയുന്നതായി വിവരം. ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സംസാരിച്ച സമയത്ത് ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നതായാണ് പോലീസിന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഈ വിവരം അന്വേഷണസംഘം ഇപ്പോഴാണ് പുറത്ത് വിടുന്നത്. തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് നിലവില്‍ ദിലീപിന് ഇല്ല എന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് തോക്ക് തേടിയും പരിശോധന നടത്തുന്നത്. പത്മസരോവരം വീട്ടില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്നും ദിലീപ് തന്റെ കൈവശം ഒരു തോക്ക് പിടിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

തോക്ക് കണ്ടെത്തിയാല്‍ അതും കേസില്‍ നിര്‍ണ്ണായകമാകും. രണ്ട് സംഘങ്ങളായാണ് ഇവര്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. വധഭീഷണി കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്ക് പരിശോധന നടത്താനുള്ള അനുമതിയുണ്ട്. ഒപ്പം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തിനും അനുമതിയുണ്ട്. രണ്ട് സംഘങ്ങള്‍ക്കും അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *