സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ അടയ്ക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി . ഒൻപതാം ക്ലാസ്സു വരെ ഓൺലൈൻ മാത്രമായി പഠനം നടത്തും. 10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും ക്ലാസുകള്‍ നടക്കുക. തിരഞ്ഞെടുത്ത സ്കൂളുകൾ വാക്‌സിനേഷൻ കേന്ദ്രങ്ങളാക്കാനും തീരുമാനമുണ്ട്. പരീക്ഷ നടത്തിപ്പിൽ പിന്നീടാണ് തീരുമാനമുണ്ടാവുക.

അടുത്ത രണ്ടാഴ്ചത്തേക്കാകും ഓൺലൈൻ ക്ലാസുകൾ നടത്തുക. രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികൾ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Leave a Reply

Your email address will not be published. Required fields are marked *