അഫ്ഗാനിസ്ഥാന്‍: താലിബാന്‍ ആക്രമണത്തില്‍ ആറ് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറന്‍ ബാഗ്ഖിസ് പ്രവിശ്യയിലാണ് പട്ടാളത്തെ ആക്രമിച്ചതെന്ന് ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് മണിക്കൂറോളം തോക്കുധാരികള്‍ ആക്രമണം നടത്തിയതായി പ്രവിശ്യാ കൗണ്‍സിലിന്റെ തലവനായിരുന്ന അബ്ദുല്‍ അസീസ് ബെഗ് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വടക്കന്‍ ബഗ്ലാന്‍ പ്രവിശ്യയില്‍ ഒരു ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

താലിബാനെയും ഐഎസിനെയും നേരിടാന്‍ അടുത്തകാലത്തായി അഫ്ഗാന്‍ സുരക്ഷാ സേനകള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ഈ രണ്ടും സംഘടനകളും രാജ്യത്തുടനീ

Leave a Reply

Your email address will not be published. Required fields are marked *