കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് ഒന്നിന് രാവിലെ 5.35ന് പുറപ്പെടും. നെടുമ്പാശ്ശേരിയില്‍നിന്ന് ആഗസ്റ്റ് 15 വരെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യദിനം വൈകീട്ട് 5.30നാണ് രണ്ടാമത്തെ സര്‍വിസ്. ഓരോ വിമാനത്തിലും പുറപ്പെടുന്നവരുടെ വിശദാംശങ്ങള്‍ ഹജ്ജ് കമ്മിറ്റി വളന്റിയര്‍മാര്‍ മുഖേന തീര്‍ഥാടകരെ അറിയിക്കും.

പരമാവധി 410 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഹജ്ജ് സര്‍വിസിന് ഉപയോഗിക്കുന്നത്. മൊത്തം 29 സര്‍വിസുകളാണ് ഇക്കുറിയുണ്ടാകുക. നാല് ദിവസം മൂന്ന് വിമാനങ്ങളും ആറ് ദിവസം രണ്ട് വിമാനവും അഞ്ച് ദിവസങ്ങളില്‍ ഓരോ വിമാനം വീതവുമാണ് സര്‍വിസ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *