മലപ്പുറത്ത് രഹസ്യ ശൈശവവിവാഹം; സംഭവം ഒരുവര്‍ഷം മുമ്പ്; പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണി

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒരു വർഷം മുൻപാണ് പതിനാറ് വയസുള്ള പെൺകുട്ടിയെ ബന്ധുവായ വണ്ടൂർ സ്വദേശിക്ക് വിവാഹം കഴിപ്പിച്ച് കൊടുത്തത്.  പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണ്.

ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിനേയയും സിഡബ്ല്യുസിയെയും വിവരമറിയിച്ചു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

നാട്ടുകാരെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പോലീസ് പറയുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ല്യുസി ഇടപെട്ട് തടഞ്ഞിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Leave a Reply

Your email address will not be published. Required fields are marked *