രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറി; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റസിഡന്റ് ഡോക്ടറായ അനന്തകൃഷ്ണനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ മോശമായി പെരുമാറുന്ന വീഡിയോ രോഗിയുടെ ബന്ധു കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവമുണ്ടായത്. ഡോക്ടറുടെ പെരുമാറ്റം മെഡിക്കല്‍ കോളേജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. അനന്തകൃഷ്ണന്റെ പെരുമാറ്റം ആശുപത്രിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതായി വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ ജോലിക്ക് വരേണ്ടതില്ല എന്നാണ് പ്രിന്‍സിപ്പാള്‍ സാറാ വര്‍ഗീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *