കാടുകുറ്റി : ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച സിമന്റ് ഇഷ്ടികകളുടെ വിതരണോദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു നിര്‍വഹിച്ചു.

കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് അധ്യക്ഷനായി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 48 കുടംബങ്ങള്‍ക്കു ഭവനനിര്‍മാണത്തിനു നല്‍കുന്ന നാലു ലക്ഷം രൂപയ്ക്കു പുറമെയാണ് ഏകദേശം 60 രൂപ വിലമതിക്കുന്ന സിമന്റ് ഇഷ്ടികകള്‍ വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ 16 വാര്‍ഡിലും തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇഷ്ടിക നിര്‍മാണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് പറഞ്ഞു.

വികസനകാര്യ സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ഡേവീസ്, ബ്ലോക്ക് പഞ്ചായത്ത് മെന്പര്‍മാരായ എം. രാജഗോപാല്‍, വി.എ. പദ്മനാഭന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ഫ്രാന്‍സിസ്, മോളി തോമസ്, ജിനി ആന്റണി ജോയിന്റ് ബിഡിഒ ശങ്കരന്‍കുട്ടി, എം.എസ്. മൈമൂനത്ത്, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സുരേഷ്, അഖില, സുനിത, വിഇഒ ഗിരിജദേവി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *