പുതിയ ചിത്രം ‘വരാൽ’ പുറത്തിറങ്ങുന്നതിന്റെ ഭാഗമായി സംവിധായകൻ കണ്ണൻ താമരക്കുളം പേരിൽ മാറ്റം വരുത്തി. ‘കണ്ണൻ’ എന്ന പേര് മാത്രമാണ് പുതിയ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സംഖ്യാശാസ്ത്ര പ്രകാരമാണ് ‘വരാൽ’ സിനിമയിൽ ‘കണ്ണൻ’ എന്ന് മാത്രം നൽകുന്നതെന്നും വരാൻ പോകുന്ന ചിത്രങ്ങളിൽ തന്റെ പേരിന്റെ ഒപ്പം നാടിന്റെ പേര് കൂടെ ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെയുള്ള ചിത്രങ്ങളിൽ പേരിനൊപ്പം താമരക്കുളം എന്നുകൂടി ചേർത്തിരുന്നു. ‘തിങ്കൾ മുതൽ വെള്ളി’ വരെ എന്ന സിനിമയാണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ഒൻപതാമത്തെ ചിത്രമാണ് ‘വരാൽ’. വിധി, ഉടുമ്പ് എന്നീ സിനിമകളാണ് അവസാനമായി റിലീസ് ചെയ്തത്.

‘വരാലി’ൽ അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്വൻറി 20യ്ക്കു ശേഷം അമ്പതിലധികം താരങ്ങളെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘വരാൽ’ സിനിമയ്ക്കുണ്ട്. സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരും ചിത്രത്തിലെത്തുന്നു. അനൂപ് മേനോനാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *