അക്രമദൃശ്യങ്ങൾ ചോർന്നെന്ന വാർത്തയിൽ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി രംഗത്ത്. ദൃശ്യം ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി കത്ത് നൽകി. പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കുമാണ് നടി കത്തയച്ചത്.

നടിയെ ആക്രമിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തു വന്നിരുന്നു. വിചാരണ കോടതിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നതായി വാർത്ത വന്നത്. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് പ്രധാനമന്ത്രി അടക്കമുള്ള സുപ്രധാന വ്യക്തികൾക്ക് അയച്ച കത്തിൽ നടി ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടു. പ്രതിയായ ദിലീപിന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്.  ഈ ദൃശ്യങ്ങള്‍ വിദേശത്തേക്ക് അയച്ചോ എന്നും പരിശോധിക്കണമെന്നും നടി കത്തില്‍ ആവശ്യപ്പെടുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ആക്രമണ ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് വാര്‍ത്ത പുറത്തുവന്നത്. 2019 ഡിസംബര്‍ 20ന് ദൃശ്യങ്ങള്‍  ചോര്‍ന്നതായി  സംസ്ഥാന ഫോറന്‍സിക് വിഭാഗവും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ അന്വേഷണം തേടി നടിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *