ബാബു അവശനിലയിൽ; രക്തം ഛർദിച്ചു ; ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്തു; ആംബുലന്‍സില്‍ കഞ്ചിക്കോട്ടുനിന്ന് ആശുപത്രിയിലേക്ക്

Palakkad : ബാബുവിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് രക്ഷാപ്രവർത്തകർ. ബാബു വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിച്ചു. സുലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്തു.

കഞ്ചിക്കോട് ഹെലിപാഡിലാണ് ബാബുവിനെ എത്തിച്ചത്. അവിടെ നിന്നും ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാബുവിനെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനാണ് സുലൂരില്‍ നിന്ന് സൈനിക ഹെലികോപ്ടര്‍ എത്തിച്ചത്. ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ബാബുവിനെ വീട്ടുകാര്‍ക്കൊപ്പം അയക്കും. ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Leave a Reply

Your email address will not be published. Required fields are marked *