തിരുവനന്തപുരം: പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് സന്ദേശം നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രണയിക്കുന്നതും പ്രണയാഭ്യര്‍ത്ഥന തിരസ്‌കരിക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്രമാണ്. പ്രണയം തകരുമ്പോഴും തിരസ്‌കരിക്കപ്പെടുമ്പോഴും കാമുകിയെ ഉപദ്രവിക്കുന്നതും കൊലപ്പെടുത്തുന്നതും നീതിയല്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരസ്‌കരണങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാര്‍ഥ കരുത്തരെന്നും പ്രണയം തകരുമ്പോഴോ തിരസ്‌കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ലെന്നും അദ്ദേഹം പറയുന്നു.
അത്രമേല്‍ സ്‌നേഹിച്ചതിന് ശേഷം പ്രാണന്‍ എടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്.ഒരാണ്‍കുട്ടിക്ക്, പുരുഷന് അങ്ങനെ തോന്നുന്നുവെങ്കില്‍ അത് ആണ്‍ മേല്‍ക്കോയ്മയില്‍ നിന്നുണ്ടാകുന്നതാണ്. അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണുള്ളതെന്നും പോസ്റ്റില്‍ പറഞ്ഞു.
പ്രിയപ്പെട്ട ആണ്‍കുട്ടികളെ നിങ്ങളത് തിരിച്ചറിയണം. ഞാന്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല. പ്രണയങ്ങള്‍ ഊഷ്മളമാകണം. അവിടെ സ്‌നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങള്‍ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളില്‍ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്‌കരണങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാര്‍ഥ കരുത്തരെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. മകള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോട് കൂടിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്
• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V
• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1
• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK
• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk
• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn
• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p
• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1
• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1
• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8
• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ
• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb
• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW
• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk
• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl

