തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലും ശക്തമായ മഴ തുടരുന്നു. ഇതേ തുടര്‍ന്ന് ജലാശയങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജൂണ്‍ 10 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *