കൊച്ചി: പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.

ബലാല്‍സംഗ കുറ്റം ചുമത്തിയാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിൽ പോയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതിയും നല്‍കി. സമൂഹമാദ്ധ്യമങ്ങളില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്ന വ്യക്തിയായിരുന്നതിനാല്‍ ശ്രീകാന്തിനോട് വലിയ ആരാധനയായിരുന്നു. ഇത് പിന്നീട് പരസ്പരം പരിചയപ്പെടുന്നതിലേക്കും സുഹൃത്തുക്കളാകുന്നതിലേക്കും നയിച്ചു. അതുകൊണ്ടാണ് പിറന്നാള്‍ ആഘോഷത്തിന് ക്ഷണിച്ചപ്പോള്‍ പോയതെന്നും യുവതി വെളിപ്പെടുത്തി. അന്ന് ഭയം മൂലമാണ് പുറത്തുപറയാതിരുന്നത്. എന്നാല്‍ മറ്റ് പല സ്ത്രീകള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതായി അറിഞ്ഞതോടെ പരാതിപ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *