ഓപ്പറേഷന്‍ ഗംഗ; ഹംഗറിയില്‍ നിന്ന് മൂന്നാം വിമാനം ഡല്‍ഹിയിലേക്ക്

ഒഴിപ്പിക്കല്‍ ദൗത്യത്തിലെ മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ 459 ഇന്ത്യക്കാരാണ് ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലൂടെ രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരികയെത്തിയത്. ഡല്‍ഹിയിലും മുംബൈയിലുമായി വിമാന മാര്‍ഗം എത്തിയത് 58 മലയാളി വിദ്യാര്‍ത്ഥികളാണ്.

റൊമാനിയന്‍ അതിര്‍ത്തിയിലേക്കുള്ള ഗതാഗതക്കുരുക്ക് കാരണം കിലോമീറ്ററുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബാഗേജുകളുമെടുത്ത് നടക്കേണ്ടിവന്നത്. ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി യുക്രൈന്‍ അതിര്‍ത്തി കടക്കാമെന്നും യുക്രൈനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും മടങ്ങിയെത്തിയവര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *