കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈന്യത്തിന്റെ പട്രോള്‍ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം. ഇന്ന് പുലര്‍ച്ചെ ഹരില്‍ മേഖലയിലാണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കശ്മീരിലെ കെര്‍സാന്‍ മേഖലയില്‍ സൈനിക പട്രോള്‍ വാഹനത്തിനു നേരെ ആക്രമണം നടന്ന് രണ്ട് ദിവസത്തിനുള്ളിലാണ് വീണ്ടും ആക്രമണമുണ്ടാകുന്നത്.
അതേസമയം, അതിര്‍ത്തികളിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജമ്മു കശ്മിരിലെത്തിയിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മന്ത്രി അതിര്‍ത്തി പ്രദേശത്തെ ജനജീവിതം കണ്ടു മനസിലാക്കും. ജനങ്ങളുമായി മന്ത്രി സംവദിക്കുകയും ചെയ്യും. കുപ്‌വാരയിലും മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.
