ഇരിട്ടി: കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി 22 ന് ഇരിട്ടി ടൗണില്‍ കര്‍ഷക സമരം നടത്തും. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ കര്‍ഷക സമൂഹത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിളകളുടെ വില കുറഞ്ഞതിനൊപ്പം പെട്രോള്‍ ഡീസല്‍ വില വര്‍ധനവും കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണെന്ന് യോഗം ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്‌സന്‍ ജീരകശേരി അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, പ്രഫ. ജോണ്‍ ജോസഫ്, സി.എസ്. സെബാസ്റ്റ്യന്‍, ഏബ്രഹാം പാരിക്കാപ്പള്ളി, തോമസ്‌കുട്ടി തോട്ടത്തില്‍, ഷൈജു വാഴപ്പള്ളി, പി.എസ്.ജോസഫ്, സ്‌കറിയ തുരുത്തിയില്‍, ബേബി വലിയകുളം, ജോണ്‍ ജോസഫ് പറപ്പള്ളി, സിബി കണ്ണീറ്റുകണ്ടം, ജിജി മുക്കാട്ടുകാവുങ്കല്‍, കെ.ജെ.ജോണി, ഇ.ഡി.ആന്റണി, മാണി കല്ലേകുളം, ജോര്‍ജ് അടുപ്പുകല്ലുങ്കല്‍, ബേബി കാരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *