ബോചെ ഗോൾഡ് ലോണിന്റെ  146  മത് ബ്രാഞ്ച് ചിക്കബാണവരയിൽ

ബാംഗ്ലൂരിൽ 30 ദിവസത്തിനുള്ളിൽ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോൾഡ് ലോൺ. മാർച്ച് 16 ന് രാവിലെ 10.30 ന് നടന്ന ചടങ്ങിൽ  146 ാ മത് ബ്രാഞ്ച് ചിക്കബാണവരയിൽ ചെയർമാൻ ബോചെ ഉദ്ഘാടനം ചെയ്തു. മാർച്ച് 15 നും എപ്രിൽ 14 നും മദ്ധ്യേ ബോചെ ഗോൾഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിക്കുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയൊട്ടാകെ ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ 5000 ബോചെ ഗോൾഡ് ലോൺ ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.
ഓരോ ഉദ്ഘാടനത്തിനും പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ റോൾസ് റോയ്സ് യാത്ര, ഓക്സിജൻ റിസോർട്ടുകളിൽ താമസം, ബോചെ മറഡോണ ഗോൾഡ് കോയിൻ എന്നിവയാണ് സമ്മാനം.
മത്തിക്കരയിലും ജാലഹള്ളിയിലും കഴിഞ്ഞ ദിവസം പുതിയ ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്തിരുന്നു. മദനായകനഹള്ളി, കുനിഗൽ, മഗദി, ദൊഡ്ഡബല്ലാപ്പൂർ, രാജനുകുണ്ടെ, തവരെകെരെ, വിദ്യാരണ്യപുര, രാമമൂർത്തി നഗർ, നെലമംഗല, ചിക്കബല്ലാപ്പൂർ, യെലഹങ്ക, കൊത്തന്നൂർ എന്നിവിടങ്ങളിലാണ് മറ്റ് ബ്രാഞ്ചുകൾ ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *