തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. ഏറിയാട് സ്വദേശി റിയാസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ റിയാസിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി റിൻസി ഇന്നലെയാണ് മരിച്ചത്. റിൻസിയുടെ കൊലപാതകത്തിൽ റിയാസിനെ പോലീസ് തിരയുകയായിരുന്നു. റിൻസിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു റിയാസ്.

കുടുംബകാര്യങ്ങളിൽ അനാവശ്യമായി കൈകടത്തിയ റിയാസിനെ റിൻസി വിലക്കയിരുന്നു. പിന്നീട് ഇയാളെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ, ജോലിയിൽ തിരിച്ചെടുക്കമെന്ന് ആവശ്യപ്പെട്ട് റിയാസ് യുവതിയെ നിരന്തരം ശല്യം ചെയ്തു. എന്നാൽ തിരിച്ചെടുക്കാൻ റിൻസി തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *