സില്‍വര്‍ലൈനില്‍ പിണറായിക്ക് പത്ത് ശതമാനം കമ്മീഷന്‍: കെ. സുധാകരന്‍

സില്‍വര്‍ലൈനില്‍ 10 ശതമാനം കമ്മീഷന്‍ ലഭിക്കും അത് അടിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയശേഷമുള്ള എല്ലാ പദ്ധതിയിലും കമ്മീഷന്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഒരു കാരണവശാലും പദ്ധതി സഫലമാകില്ല. ബിജെപി സമരം നടത്തുകയല്ല വേണ്ടത്. കേന്ദ്രത്തെ കൊണ്ട് പദ്ധതി പിന്‍വലിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ജനകീയ സര്‍വേ നടത്തട്ടേ എന്നും സുധാകരന്‍ കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കി. സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും ഈ വിഷയത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് ശരിയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *