ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെകുറിച്ച് ക്രിസ് റോക്ക് (Chris Rock) നടത്തിയ തമാശയിൽ പ്രകോപിതനായ വിൽ സ്മിത്ത് (Will Smith) ഓസ്‌കർ വേദിയിൽ വെച്ച് റോക്കിന്റെ ചെകിടത്തടിച്ചു. തുടർന്ന് തന്റെ ഇരിപ്പിടത്തിൽ നിന്ന് ആക്രോശിക്കുകയും ചെയ്തതോടെ 94-ാമത് അക്കാദമി അവാർഡ് വേദി സംഭവബഹുലമായ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

പിങ്കറ്റ് സ്മിത്തിന്റെ ‘ജി.ഐ. ജെയ്ൻ’ സീക്വൽ പ്രതീക്ഷിക്കുന്നു എന്ന് റോക്ക് പറഞ്ഞതും, സ്മിത്ത് സ്റ്റേജിനടുത്തുള്ള തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് റോക്കിന്റെ അടുത്തേക്ക് ചെന്ന് ചെകിടത്തടിച്ചു. പിങ്കറ്റ് ഓസ്കർ വേദിയിൽ തല മുണ്ഡനം ചെയ്ത ലുക്കിലായിരുന്നു എത്തിയത്. തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയ ശേഷം, സ്മിത്ത് രണ്ട് തവണ റോക്കിനോട് ‘എന്റെ ഭാര്യയുടെ പേര് നിങ്ങൾ ഉച്ചരിക്കരുത്’ എന്ന് ആക്രോശിച്ചു.

മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു മെഡിക്കൽ അവസ്ഥയായ അലോപ്പീസിയയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മുമ്പ് തുറന്ന് പറഞ്ഞതാവും റോക്കിന്റെ തമാശയോട് സ്മിത്ത് പ്രകോപിതനാവാൻ കാരണം. 2016 ലെ ഓസ്‌കർ അവതാരകയായ പിങ്കറ്റ് സ്മിത്തിന്റെ പേരിൽ റോക്ക് അതൊരു തമാശ എന്ന മട്ടിൽ അവതരിപ്പിക്കുകയായിരുന്നു.

എന്നാൽ സംഭവത്തിൽ അടിപതറാതെ അദ്ദേഹം ചടങ്ങ് തുടർന്നു. “ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ രാത്രിയായിരുന്നു അത്,” ഇങ്ങനെ പറഞ്ഞ ശേഷം റോക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് സമ്മാനിക്കൽ പുനഃരാരംഭിച്ചു. അടുത്ത അവതാരകൻ, സീൻ ‘പഫി’ കോംബ്‌സ് സംഭവം തണുപ്പിക്കാൻ ശ്രമം നടത്തി. ‘വിൽ ആൻഡ് ക്രിസ്, ഗോൾഡ് പാർട്ടിയിൽ നമ്മൾ ഈ വിഷയം ഒരു കുടുംബമെന്ന പോലെ പരിഹരിക്കാൻ പോകുന്നു.’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *