തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍. മര്യാദക്ക് ഭരിക്കാന്‍ അറിയാത്തതിന്റെ ചൊരുക്ക് പിണറായി സ്ഥിരമായി തീര്‍ക്കുന്നത് ആര്‍എസ്എസിനോടാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പിണറായിയെ പരിഹസിച്ചത്.

ആര്‍എസ്എസ് എന്ന് കേട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയന് സാത്താന്‍ കുരിശ് കണ്ട പോലെയാണെന്നും വാട്‌സ് ആപ് ഹര്‍ത്താല്‍ മുതല്‍ നിപ വൈറസ് വരെ എല്ലാ വിഷയങ്ങളുടേയും പേര് പറഞ്ഞ് ആര്‍എസ്എസിനെ സിപിഎം ആക്ഷേപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍ എന്തിനാണിങ്ങനെ സ്വയം അപഹാസ്യനാവുന്നതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *