പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റിന്റെ കാലാവധി നീട്ടി ഒമാൻ. മൂന്ന് മാസത്തേക്ക് കൂട്ടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മാര്‍ച്ച് 31ന് തൊഴില്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ച പ്രവാസികള്‍ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. പുതിയ അറിയിപ്പ് അനുസരിച്ച് മാര്‍ച്ച് 31ന് കാലാവധി അവസാനിക്കേണ്ടിയിരുന്ന തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് ഇനി ജൂണ്‍ 30 വരെ കാലവധിയുണ്ടാകും.

കൊവിഡ് പ്രതിസന്ധി സൃഷ്‍ടിച്ച ആഘാതം മറികടക്കുന്നതിനുള്ള സഹായമെന്ന നിലയിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *