വലപ്പാട്: മണപ്പുറം ഗീത രവി പബ്ലിക് സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ തൃപ്രയാര്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. മണപ്പുറം മാനേജിങ് ട്രസ്റ്റി വി. പി. നന്ദകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച പരിപാടി തൃശ്ശൂര്‍ ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊറോണ വരുത്തിയ നഷ്ടം കണക്കുകളില്‍ നിന്നും ജീവിതത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയില്‍ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. മണപ്പുറം ഫൌണ്ടേഷൻ സി ഇ ഓ  ജോര്‍ജ് ഡി  ദാസ്, മണപ്പുറം സ്‌കൂള്‍സ്  ഡയറക്ടര്‍ ഡോ. ഷാജി മാത്യു, പ്രിന്‍സിപ്പല്‍ മൃദുല മധു  മഗീത് പബ്ലിക് സ്‌കൂള്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ ഹെഡ് സുഖി പ്രദീപ് എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *