ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണിയുണ്ടെന്ന വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പഴയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പരിഹസിച്ചു.

ഈ വാര്‍ത്ത പൂര്‍ണമായും കള്ളമാണെന്ന് താന്‍ പറയില്ല. പക്ഷെ ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ മോദി പയറ്റുന്ന തന്ത്രമാണ്. ജനപ്രീതി ഇടിയുന്ന സമയത്താണ് ഇത്തരം കൊലപതകം പദ്ധതികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ വരിക. അതുകൊണ്ട് വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന കാര്യം പരിശോധനക്ക് വിധേയമാക്കണമെന്നും സഞ്ജയ് നിരുപം വിമര്‍ശിച്ചു.

മോദിക്കെതിരെ വധ ഗഢാലോചന നടത്തിയതിന് അഞ്ച് പേരെയാണ് വ്യാഴാഴ്ച പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെല്ലാം മാവോയിസ്റ്റ് ബന്ധമുണ്ടെന്നും രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ മോദിയെ കൊലപ്പെടുത്താനാണ് ഇവര്‍ പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *