കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കടയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ ജീവനക്കാരനായ അയിര, കുഴിവാളാകം പുത്തൻവീട്ടിൽ മനു (36) ആണ് അറസ്റ്റിലായത്. കേരള-തമിഴ്‌നാട് അതിർത്തിയായ ചെങ്കവിളയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.

കഴിഞ്ഞ 16ാം തിയതിയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണങ്ങളാക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കടയിൽ ഇറച്ചി വാങ്ങാൻ എത്തിയ ആളാണ് വീഡിയോ പകർത്തിയത്. വീഡിയോ പുറത്ത് വന്നതോടെ ഇയാൾക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം-160ന്റെ 11(1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും കൊല്ലങ്കോട് എസ്.ഐ ജയകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *