പി.സി.ജോര്‍ജിന്റെ വാഹനം തടഞ്ഞ്  ബിജെപി; കരിങ്കൊടി കാട്ടി ഡിവൈഎഫ്‌ഐ

വിദ്വേഷ പ്രസംഗം നടത്തിയതിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ പി.സി.ജോര്‍ജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ചാണ് പി.സി.ജോര്‍ജുമായി വന്ന വാഹനവും പിന്നാലെയുള്ള പോലീസ് വാഹനവും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.

വാഹനം തടഞ്ഞുനിര്‍ത്തി പി.സി.ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച ശേഷമാണ് വാഹനം കടത്തിവിട്ടത്.പി.സി.ജോര്‍ജിന് പ്രവര്‍ത്തകള്‍ ഷാളണിയിച്ചു. അപ്രതീക്ഷിതമായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ നീക്കം.

ഇത് കഴിഞ്ഞ് വാഹനം നാലഞ്ചിറയിലെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തി. പി.സി.ജോര്‍ജിന് നേരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തര്‍ മുദ്രാവാക്യംവിളിച്ചും പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *