റിഫയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മകളെ മെഹ്നാസ് മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. റിഫയ്ക്ക് നീതി ലഭിക്കാൻ വൈകരുതെന്നാണ് മാതാപിതാക്കളുടെ അപേക്ഷ. റിഫയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തങ്ങളുടെ മുന്നിൽവെച്ച് മകളെ ഭർത്താവ് മർദ്ദിച്ചിട്ടുണ്ടെന്നും അവർ  വെളിപ്പെടുത്തി

റിഫയുടെ മുഴുവൻ വസ്ത്രങ്ങളും ഫോണും മെഹ്നാസ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. റിഫയുടെ മരണശേഷം കുഞ്ഞിനെക്കുറിച്ച് മെഹ്നാസ് അന്വേഷിച്ചിട്ടേയില്ല. വനിതാ കമ്മിഷന്റെ നിർദേശത്തെ തുടർന്ന് പൊലീസ് മികച്ച അന്വേഷണമാണ് നടത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞു. പൊലീസ് ദുബായിൽ പോയി അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *