പാലക്കാട്: പാലക്കാട് വടക്കഞ്ചേരി കരിപ്പാലിയിൽ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആലപ്പുഴ സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെയും ഇവിടെ അപകടം നടന്നിരുന്നു. തിരുവല്ലയിൽ ഇന്നും പഴനിയിലേക്ക് പോകുന്ന ബസും തൃശൂർ ദിശയിലേക്ക് പോകുന്ന ട്രാവലറുമാണ് അപകടത്തിപെട്ടത്. യാത്രക്കാർ ഭക്ഷണം കഴിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ട്രാവലറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ട്രാവലറിലെ ഡ്രൈവറാണ് മരിച്ചത്. ഇവിടെ അപകടം ഉണ്ടാകാൻ കാരണം റോഡിലെ തെന്നലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *