ന്യൂഡല്‍ഹി: ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കാരാവല്‍ നഗറിലാണ് സംഭവം. യാശ്പാല്‍(40) ആണ് മരിച്ചത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഗൃഹനാഥന്‍ ആസിഡ് കുടിച്ച് മരിച്ച നിലയിലും അമ്മയും രണ്ട് പെണ്‍മക്കളും ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ഡല്‍ഹി ജിടിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളുടെ അമ്മയ്ക്ക് 40ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പെണ്‍കുട്ടികളുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദമ്പതികള്‍ തമ്മില്‍ സ്ഥിരം കലഹിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് യാശ്പാല്‍ ഭാര്യയെയും മക്കളെയും ആക്രമിക്കുകയും സ്വയം ജീവനൊടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *