നൂപുർ ശർമയുടെ തല വെട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ

ശ്രീനഗർ : ‌ബിജെപി നേതാവ് നൂപുർ ശർമയുടെ തല വെട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ. കാശ്മീരി സ്വദേശിയായ ഫൈസൽ വാനി faisal vani എന്ന യൂട്യൂബറെയാണ് അറസ്റ്റ്സി ചെയ്തത്. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ചാണ് നൂപുറിന്റെ തല വെട്ടുന്നതായുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.

നൂപുർ ശർമ്മയുടെ തലയറുക്കുന്ന വീഡിയോ യൂട്യൂബിലൂടെ പങ്കുവെച്ച ഫൈസൽ വാനി, പ്രതിഷേധം ശക്തമായതോടെ അത് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. യൂട്യൂബ് ചാനൽ പ്രേക്ഷകർ വ്യാപകമായി അൺ സബ്സ്‌ക്രൈബ് ചെയ്യുകയും ഇയാൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനവും ഉന്നയിക്കുകയും ചെയ്തതോടെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് യൂട്യൂബ് വീഡിയോയിലൂടെതന്നെ മാപ്പപേക്ഷിച്ച് രംഗത്തെത്തി.

വധഭീഷണിയുണ്ടെന്ന് നേരത്തെ നുപുർ ശർമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. തന്നെയും കുടുംബത്തിനെയും വകവരുത്തുമെന്ന് ചിലർ സമൂഹമാധ്യമങ്ങളിൽ അടക്കം ഭീഷണിമുഴക്കിയെന്നാണ് നുപുർ ശർമ്മ പരാതിയിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *