വാർത്താ സമ്മേളനത്തിനിടെ മീ ടു ആരോപണത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ. ശാരീരികമോ മാനസികമോ ആയ പീഡന ശ്രമമാണ് മീ ടുവെന്നും തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വിനായകൻ ചോദിച്ചു.
മാനസികവും ശാരീരികവുമായ ഉപദ്രവമാണ് മീ ടു. അത് വലിയ കുറ്റകൃത്യമാണ്. താൻ ആരേയും ആ രീതിയിൽ ഉപദ്രവിച്ചിട്ടില്ലെന്നും തനിക്ക് ഉണ്ടായത് സ്ത്രീകളുമായുള്ള ശാരീരിക ബന്ധം മാത്രമാണെന്നും വിനായകൻ പറഞ്ഞു.

