കോട്ടയം: സംസ്‌കാര ചടങ്ങുകൾക്കിടെ മരിച്ചെന്ന് കരുതിയ ആൾ തിരിച്ചുവന്ന ആശ്വാസത്തിൽ ബന്ധുക്കൾ. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഒപി വിഭാഗത്തിന് സമീപം വർഷങ്ങളായി കിടന്നിരുന്നയാളാണിതെന്ന് ആശുപത്രി ജീവനക്കാർ പോലീസിനെ അറിയിച്ചു. ഒപി വിഭാഗത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ഈ മൃതദേഹം ആർപ്പൂക്കര സ്വദേശിയുടേതെന്ന് ബന്ധുക്കൾ എത്തി സ്ഥിരീകരിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ പോലീസ്, മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഇതോടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വീട്ടുകാർ പന്തൽ അടക്കം ഇട്ട് ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് മരിച്ചെന്ന് ബന്ധുക്കളും പോലീസും സ്ഥിരീകരിച്ചയാൾ ബാറിലിരുന്നു മദ്യപിക്കുന്നുവെന്ന വാർത്ത എത്തുന്നത്.

സംഭവം അറിഞ്ഞതോടെ ബന്ധുക്കളെത്തി മരിച്ചെന്ന് കരുതിയ ആളെ ബാറിൽ നിന്ന് വിളിച്ചുകൊണ്ടു പോയി പോലീസിൽ ഹാജരാക്കുകയും മരിച്ചിട്ടില്ലയെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.എന്നാൽ ഇതോടെ പ്രശ്‌നം അവസാനിച്ചില്ല. അപ്പോൾ അജ്ഞാത മൃതദേഹം ആരാണെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *