പോക്കറ്റിലിരുന്ന ഐഫോൺ 6 പ്ലസ് പൊട്ടിത്തെറിച്ചു; മലപ്പുറത്ത് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് യുവാവ്

മലപ്പുറം: യുവാവിന്റെ പോക്കറ്റിലിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. മൊബൈൽ ഹാങ് ആയതിന് പിന്നാലെ സർവീസ് ചെയ്യാനായി പോകുംവഴിയാണ് ഫോൺ പൊട്ടിത്തെറിച്ചത്. ഐഫോൺ സിക്‌സ് പ്ലസ് ആയിരുന്നു ഫോൺ.

http://sh043.global.temp.domains/~eveningk/archives/53147

ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാൽ പോക്കറ്റിലാണ് ഫോൺ വെച്ചിരുന്നത്. ഇതിനിടെ ഫോണിന്റെ ചൂട് കൂടി വന്നതോടെ പോക്കറ്റിൽ നിന്നും പുറത്തെടുത്തു. പെട്ടെന്നാണ് ഫോണിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഇതോടെ ഫോൺ അകലേക്ക് വലിച്ചെറിയുകയായിരുന്നു. തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയും ചെയ്തു.

തക്കസമയത്ത് ഫോൺ വലിച്ചെറിഞ്ഞതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി ബിലാൽ പറഞ്ഞു. ബാറ്ററി ഷോർട്ട് ആയതാകാം പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് കരുതുന്നത്. എന്നാൽ ഫോണിന് എന്തായിരുന്നു സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. നിലവിൽ ഫോൺ പൂർണമായും തകർന്ന നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *