ഇന്‍ഡോര്‍: സണ്ണി ലിയോണിനെ ഒരു പോണ്‍ നായിക എന്ന ലേബലില്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍ നമ്മുടെ രാജ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിമാരായ ശ്രീദേവിയേയും മാധുരിയേയും ബഹുമാനിക്കുന്നത് പോലെ തന്നെ സണ്ണി ലിയോണിനെയും നമ്മള്‍ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്തുകൊണ്ടാണ് സണ്ണി ലിയോണിനെ അവരുടെ പഴയ ഇമേജില്‍ മാത്രം കാണാന്‍ ശ്രമിക്കുന്നത്. മറ്റു ബോളിവുഡ് താരങ്ങളെപോലെ ബഹുമാനം അര്‍ഹിക്കുന്ന നടിയാണ് സണ്ണിയുമെന്ന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. എത്ര പുരോഗമന വാദികളാണെന്ന് വാദിച്ചാലും ഇന്നും പലരുടെയും മനസ്സില്‍ യാഥാസ്ഥിതിക ചിന്തകള്‍ ഉറഞ്ഞു കിടക്കുകയാണെന്നാരോപിച്ച ഹര്‍ദിക് പട്ടേല്‍ അതിനുള്ള ഉദാഹരണമായാണ് ബോളിവുഡ് താരം സണ്ണി ലിയോണിനോടുള്ള സമീപനത്തെ ഉയര്‍ത്തിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *