കൊല്ലം: പുനലൂരിൽ വനത്തിൽ അതിക്രമിച്ചു കയറിയ വ്ലോഗര്‍ക്കെതിരെ കേസെടുത്തു. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണു കേസ്. വനത്തിനുള്ളിൽ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അനുവിനെതിരെ ചുമത്തിയിരിക്കുന്നത്. എട്ടു മാസം മുൻപ് മാമ്പഴത്തറ വനമേഖലയിൽ ചിത്രീകരിച്ച ദൃശ്യങ്ങളുടെ പേരിലാണ് നടപടി.

യുട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അനുവിനെതിരെ അമ്പനാട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അജയകുമാറാണ് കേസെടുത്തിരിക്കുന്നത്. പുനലൂരിനും തെന്മലയ്ക്കും ഇടയിലുള്ള സംരക്ഷിത വനമേഖലയിലൂടെ ഇവർ യാത്ര ചെയ്യുകയും കാട്ടാന എവിടെയെന്നു കണ്ടെത്തിയശേഷം ആനയുടെ സമീപമെത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.

വ്ലോഗറെ കാട്ടാന ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുനലൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്ഒ) ഷാനവാസിന്റെ നിർദേശപ്രകാരം വനം വന്യജീവി നിയമത്തിലെ മറ്റു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അമല അനുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്നവർക്കെതിരെയും അന്വേഷണം ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *