പാരമ്പര്യ വൈദ്യനെ കൊന്നവർ അബുദാബിയിലും 2 പേരെ കൊന്നതായി പോലീസ് ; നിയന്ത്രിച്ചത് നിലമ്പൂരിൽ നിന്ന് !

കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷൈബിന്‍ അഷ്റഫും കൂട്ടാളികളും  അബുദാബിയിലും രണ്ടുപേരെ കൊന്നെന്നു പൊലീസ്. മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വ്യാപാര പങ്കാളിയും മാനേജരായ യുവതിയും ആണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ അറസ്റ്റിലായെന്നു സൂചനയുണ്ട്. ഷൈബിന്‍ അഷറഫ് കൊലയ്ക്ക് നിര്‍ദേശം നല്‍കിയത് സിഗ്നല്‍ ആപ് വഴിയെന്ന് പൊലീസ് പറയുന്നു. ഷൈബിന്‍ അഷ്‌റഫ് അബുദബിയില്‍ പോകാതെ ഫോണ്‍ വഴിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നാണു സാക്ഷിമൊഴി.

2020 മാര്‍ച്ച് അഞ്ചിന് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മല്‍ ഹാരിസും യുവതിയും കൊല്ലപ്പെട്ട കേസിലാണ്  ഷൈബിന്‍ അഷ്റഫിന്റെയും കൂട്ടാളികളുടെയും പങ്ക് തെളിയുന്നത്. യുവതിയെ കൊന്നശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നു വരുത്താനുള്ള തെളിവുകള്‍ സംഘം സൃഷ്ടിച്ചു. കേസ് തെളിയിച്ചത് മലപ്പുറം എസ്‌പി എസ്. സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

ഒറ്റമൂലിയുടെ രഹസ്യം കിട്ടാനായി മൈസുരുവിൽനിന്ന് നാട്ടുവൈദ്യനെ തട്ടിക്കൊണ്ടു വന്ന് നിലമ്പൂരിൽ ഒന്നേ കാൽ വർഷം തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് ഷൈബിന്‍ അഷ്റഫിനും കൂട്ടാളികൾക്കും മറ്റു കൊലപാതകങ്ങളിലും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചതായി സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *