പതിനാലുകാരന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത 75 കാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി. ഇടുക്കി വണ്ടന്‍മേട്ടില്‍ ബുധനാഴ്ചയായിരുന്നു സംഭവം .സംഭവത്തില്‍ വണ്ടന്‍മേട് പോലീസ് കേസെടുത്തിട്ടുണ്ട്.
ഭര്‍ത്താവിനെ കാണാനെന്ന വ്യാജേന വീട്ടില്‍ കയറിയ അയല്‍വാസിയായ ബാലന്‍, വയോധികയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വയോധികയുടെ വായില്‍ തുണി തിരുകി അവരുടെ കഴുത്തില്‍ കയറിട്ട് കുരുക്കിയാണ് കുട്ടി ബലാത്സംഗം ചെയ്തത്.ഭാര്യാപിതാവിനെ കാണാനെത്തിയ മരുമകന്‍ വീടിന്റെ കതക് തുറന്നപ്പോഴാണ് വായില്‍ തുണി തിരുകി അവശനിലയില്‍ കിടക്കുന്ന വയോധികയുടെ സമീപത്തായി ബാലന്‍ കിടക്കുന്നത് കാണുന്നത്.

വയോധികയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയോധികയെ ക്രൂരമായി പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്. കുട്ടി പ്രായപൂര്‍ത്തിയാകാത്തതതിനാല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യാനാകില്ല. തുടര്‍ന്ന് കുറ്റാരോപിതനായ കുട്ടിയെ ജുവനൈല്‍ ബോര്‍ഡിന്റെ കോടതിയില്‍ ഹാജരാക്കി.അതേസമയം വയോധികയുടെ ഭര്‍ത്താവ് വ്യാഴാഴ്ച മരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *