കല്യാശ്ശേരി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ച് നടൻ സുരേഷ് ഗോപി. നായനാരുടെ കല്യാശ്ശേരിയിലെ വീട്ടിലാണ് താരം എത്തിയത്. ശാരദ ടീച്ചർക്കൊപ്പം ഇ.കെ. നായനാരുടെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന ഫോട്ടോകൾ സുരേഷ് ഗോപി തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

‘ശ്രീ. ഇ.കെ. നായനാർ സാറുടെ പ്രിയ പത്‌നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടിൽ’ എന്നാണ് സുരേഷ് ഗോപി കുറിച്ചത്. കല്യാശ്ശേരിയിലെ ശാരദാസിൽ എത്തിയ അദ്ദേഹം ശാരദ ടീച്ചറുമായുള്ള സൗഹൃദം പുതുക്കി. പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.

സുരേഷ്ഗോപിയുടെ ഏറ്റവും പുതിയ സിനിമ പാപ്പൻ ജൂലൈ 29 ന് തിയേറ്ററുകളിൽ എത്തും. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ മകൻ ഗോകുൽ സുരേഷും പ്രധാനവേഷം അഭിനയിക്കും.

Leave a Reply

Your email address will not be published. Required fields are marked *