ചാവക്കാട്: ഇരട്ടപ്പുഴയിൽവെള്ളിമൂങ്ങയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ഇരട്ടപ്പുഴയിൽ വ്യാഴാഴ്ച മരിച്ച നീരട്ടി രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. മകൾ രതി (38), മറ്റൊരു മകൾ രാഗിണിയുടെ മകൻ അമർനാഥ് (9), ദേവനന്ദ (12), രവീന്ദ്രന്റെ ഭാര്യാസഹോദരി ബിന്ദുവിന്റെ മകൾ റിയ (17) എന്നിവരെയാണ് വെള്ളി മൂങ്ങയുടെ ആക്രച്ചത്. ആഴത്തിൽ മുറിവേറ്റ ഇവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിനും ഏഴിനുമിടയിലായിരുന്നു മൂങ്ങയുടെ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *