കണ്ണൂരില്‍ ഒരു കല്യാണത്തിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷ അനുവദിച്ചെന്ന് ആരോപണം. നാല് ഉദ്യോഗസ്ഥരെ വിഐപിക്കായി വിട്ടുകൊടുത്തെന്നാണ് പരാതി. ആഢംബര വേദികളിലെ പ്രദര്‍ശന വസ്തുവാക്കി കേരള പോലീസിനെ മാറ്റരുതെന്ന് പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സി ആര്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തിയുടെ മക്കളുടെ ആഡംബര വിവാഹത്തിനോ, പേരക്കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പോലീസ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പോലീസ് അസോസിയേഷന്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *