പോക്കറ്റടിച്ച പഴ്‌സില്‍നിന്ന് പണം മാത്രമെടുത്ത് രേഖകള്‍ തിരികെനല്‍കി കളളന്റെ ‘സത്യസന്ധത

പാറക്കടവ്: പോക്കറ്റടിച്ച പഴ്‌സില്‍നിന്ന് പണം മാത്രമെടുത്ത് രേഖകള്‍ തിരികെനല്‍കി കളളന്റെ ‘സത്യസന്ധത’. ചെക്യാട് പാറക്കടവ് സ്വദേശിയും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവിന്റെ പഴ്‌സ് ആണ് മോഷണം പോയത്. രേഖകള്‍ അടങ്ങിയ പഴ്‌സ് പിന്നീട് തിരികെ ലഭിച്ചതോടെ മോഹനന്‍ സാമൂഹികമാധ്യമങ്ങള്‍ വഴി കളളന് നന്ദിയറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.

ചിന്തന്‍ശിബിരം കഴിഞ്ഞുവരുമ്പോള്‍ കോഴിക്കോട് ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് പഴ്‌സ് കാണാതാവുന്നത്. വിവിധ രേഖകളും എ.ടി.എം. കാര്‍ഡും 700 രൂപയുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്. രാത്രിയില്‍ സുഹൃത്തിനോട് പണംവാങ്ങി നാട്ടിലെത്തി. പുതിയ എ.ടി.എം. കാര്‍ഡുള്‍പ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് പോസ്റ്റോഫീസില്‍നിന്ന് ഫോണ്‍ വന്നത്. നഷ്ടപ്പെട്ട പഴ്‌സ് ലഭിച്ചിട്ടുണ്ടെന്നും പക്ഷേ, പണമില്ലെന്നും പോസ്റ്റോഫീസില്‍നിന്ന് അറിയിച്ചു. കാര്‍ഡുകള്‍ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയത്- മോഹനന്‍ പറഞ്ഞു.

മോഹനന്റേത് ഉള്‍പ്പെടെ നാലു പഴ്‌സുകള്‍ പോക്കറ്റടിച്ച കള്ളന്‍ പണമെടുത്തശേഷം പഴ്‌സുകള്‍ തപാല്‍ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റല്‍വകുപ്പിലെ സുഹൃത്തിന്റെ സഹായത്തോടെ നാട്ടിലെ പോസ്റ്റോഫീസില്‍ പഴ്‌സെത്തി.

ഇതോടെയാണ് പണം മാത്രമെടുത്ത് കാര്‍ഡുകളും രേഖകളും തിരിച്ചുതന്ന പോക്കറ്റടിക്കാരന് സോഷ്യല്‍മീഡിയ വഴി മോഹനന്‍ നന്ദിയറിയിച്ചത്. ഒപ്പം പോസ്റ്റല്‍വകുപ്പ് ജീവനക്കാരായ രഞ്ജിത്തിനെയും കരീമിനെയും വിളിച്ചു നന്ദിയറിയിച്ചു.

The thief's 'honesty' after taking only money from the pocketed purse and returning the documents

Leave a Reply

Your email address will not be published. Required fields are marked *