മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം സീതാരാമം നാളെ മുതൽ പ്രദർശനത്തിന് എത്തുന്നു. കേരളത്തിലെമ്പാടും 111 ഓളം കേന്ദ്രങ്ങളിലായാണ് ചിത്രം റിലീസിന് എത്തുന്നത്. തമിഴ് മലയാളം ഭാഷകളിലായാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.ഹനു രാഘവപ്പുടിയാണ് ചിത്രം ഒരുക്കുന്നത്.
ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. ‘സീതാ രാമം’ ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സംവിധാഹനു രാഘവപ്പുഡി വ്യക്തമാക്കിയിരുന്നു.
