തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ച വിചാരണ തടവുകാരന്‍ സാബു ഡാനിയേല്‍ (38) നെതിരെ കേസ് എടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പൂജപ്പുര പോലീസാണ് കേസെടുത്തത്. കഴിഞ്ഞ രാത്രിയില്‍ വാര്‍ഡന്‍ ഹരികൃഷ്ണന്റെ ചെവി പ്രതി കടിച്ച് മുറിച്ചുവെന്നാണ് പരാതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചതായിരുന്നു ഇയാളെ. തടവുകാരന്‍ ആവശ്യപ്പെട്ട സെല്ലില്‍ പാര്‍പ്പിക്കാന്‍ ജയില്‍ അധികൃതര്‍ തയാറാകാതെ വന്നതാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *