സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കിഴുന്ന ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.പി.കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ കൗണ്‍സിലര്‍ ഒളിവില്‍ പോയിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു.

ജൂലൈ 15ന് ജോലി സ്ഥലത്തുവച്ചു പീഡിപ്പിച്ചെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും വനിതാ കമ്മിഷനും യുവതി നല്‍കിയ പരാതി. ബാങ്ക് സെക്രട്ടറിയും മറ്റു ജീവനക്കാരും പുറത്തേക്കു പോയ സമയം നോക്കി, ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവമുണ്ടായതെന്നു യുവതിയുടെ പരാതിയിലുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

തുടര്‍ന്ന് ഭര്‍ത്താവിനെയും ബാങ്ക് സെക്രട്ടറിയെയും വിവരമറിയിച്ചു. കോണ്‍ഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാര്‍. കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണു സ്ഥാനത്തുനിന്നു മാറിയത്. നേരത്തേ എടക്കാട് പഞ്ചായത്ത് അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *