തിരുവനന്തപുരം: മദ്യലഹരിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ വഴക്കിനിടെ അനുജന്റെ കുത്തേറ്റ് ജേഷ്ഠന്‍ മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് മരിച്ചത്. കുത്തിയ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.

മാര്‍ക്കറ്റില്‍ ചുമട്ട്‌തൊഴിലാളിയാണ് രാജു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആണ് രാജ. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇന്നലെയും രാത്രി ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നു. 11 മണിയോടെ കുത്തേറ്റ രാജു വീടിന് മുറ്റത്തേക്ക് ഓടുന്നതും കുഴഞ്ഞുവീഴുന്നതും കണ്ട അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. രാജുവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. രാജുവിനെ രാജ തന്നെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *