തൃശൂർ∙ കുടുംബവഴക്കിനെ തുടർന്ന് തൃശൂർ തളിക്കുളം നമ്പിക്കടവിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കാട്ടൂർ സ്വദേശി അഷിത (25) ആണ് മരിച്ചത്. ഭർത്താവ് മുഹമ്മദ് ആസിഫ് ഒളിവിലാണ്.

ശനിയാഴ്ചയാണ് ആസിഫ് അഷിതയേയും അഷിതയുടെ പിതാവ് നൂറുദ്ദീ(55)നേയും വെട്ടി പരുക്കേൽപ്പിച്ചത്. നൂറുദ്ദീന് തലയ്ക്കും അഷിതയ്ക്ക് ശരീരമാസകലവും വെട്ടേറ്റിരുന്നു. അതീവഗുരുതരവാസ്ഥയിലായ അഷിതയെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിച്ചു.

വൈകുന്നേരെ ആറ് മണിയോടെയാണ് അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം പ്രസവിച്ചുകിടന്ന ഭാര്യയെ കാണാന്‍ ആഷിഫ് എത്തിയത്. ബന്ധുക്കള്‍ മടങ്ങിയ ശേഷം ആഷിഫും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.ഹഷിതയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് കത്തി കൊണ്ട് ആക്രമിക്കുന്നതാണ്. ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ച് ഹഷിതയെ നിരവധി തവണ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *