പേ വിഷബാധക്കുള്ള  വാക്സീൻ എടുത്തിട്ടും കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പേരാമ്പ്ര കൂത്താളിയിലാണ് സംഭവം നടന്നത്. പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. ഇതിന് ശേഷം ചന്ദ്രിക പേ വിഷബാധയ്ക്കുള്ള വാക്‌സിന്‍ എടുത്തിരുന്നതായി കുടുംബം പറഞ്ഞു.

പത്ത് ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരാണ് പേവിഷബാധയുടെ സംശയം പ്രകടിപ്പിച്ചത്.

ചന്ദ്രികക്ക് ഒപ്പം മറ്റ് നാല് പേരെയും തെരുവ് നായ കടിച്ചിരുന്നുവെങ്കിലും ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവര്‍, വാക്‌സിനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *